oil-price-

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില ലിറ്ററിന് നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് വിവരം. ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കല്‍ പുനഃരാരംഭിക്കുന്നതോടെയാണിത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ജൂണ്‍ മുതല്‍ ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ വിലവര്‍ദ്ധിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.

അസംസ്‌കൃത എണ്ണവിലയില്‍ കഴിഞ്ഞമാസത്തേക്കാള്‍ 50ശതമാനത്തിലധികം വിലവര്‍ദ്ധധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളര്‍ നിലവാരത്തിലണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടര്‍ന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടച്ചിടല്‍മൂലം വിൽപ്പനയില്‍ വന്‍തോതില്‍ കുറവുവന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ എണ്ണവില ഇതേരീതിയില്‍ തുടര്‍ന്നാല്‍ പ്രതിദിനം 40-50 പൈസവീതം വര്‍ദ്ധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നകത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.