salads

അമിതവണ്ണം എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഇതിന്റെ ചുവട് പിടിച്ച് പല രോഗങ്ങളും നിങ്ങളെ ബാധിക്കും. കൊളസ്ട്രോൾ, പ്രമേഹം, ബിപി എന്നിവയെല്ലാം അമിതവണ്ണത്തിന്റെ കൂടെ ഉണ്ടാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമവും ഡയറ്റുമായി കഴിയുന്നവരാണ് പലരും. അമിതവണ്ണവും തടിയും കുടവയറും എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് സാലഡുകൾ കഴിക്കാവുന്നതാണ്.

ചീര കാബേജ് സാലഡ്

അരക്കപ്പ് ചെറുതായി അരിഞ്ഞ ചീര ഇല, അരക്കപ്പ് കാബേജ്, അൽപം വാൾനട്ട്, അരക്കപ്പ് കാരറ്റ്, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ വെളുത്തുള്ളി, അൽപം കുരുമുളക്, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. എല്ലാ പച്ചക്കറികളും നല്ലതു പോലെ കഴുകി വൃത്തിയാക്കുക, ഇതെല്ലാം നല്ലതു പോലെ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ഒരു ബൗളിൽ ഇട്ട് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്.

മുളപ്പിച്ച പയർവർഗ്ഗങ്ങൾ

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കൊണ്ട് സാലഡ് ഉണ്ടാക്കി കഴിക്കുന്നത് എന്തുകൊണ്ടും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, അരക്കപ്പ് തക്കാളി, രണ്ട് ടീസ്പൂൺ മല്ലിയില, അരക്കപ്പ് ഉലുവ ഇല, ഒരു പച്ചമുളക് അരിഞ്ഞത്,അൽപം കായം, ഒരു സ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യം. മുകളിൽ പറഞ്ഞ എല്ലാ വസ്തുക്കളും ഒരുമിച്ച് മിക്സ് ചെയ്ത് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിൽ പച്ചമുളകും കായവും എല്ലാമിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ബാക്കി ഉള്ള ചേരുവകൾ മിക്സ് ചെയ്ത് സാലഡ് ആക്കി കഴിക്കാവുന്നതാണ്.

കാപ്സിക്കം, ബീൻസ് സാലഡ്

കാപ്സിക്കം, ബീൻസ് സാലഡ് തയ്യാറാക്കി കഴിക്കുന്നത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അരക്കപ്പ് മുളപ്പിച്ച ബീൻസ്, അരക്കപ്പ് കാപ്സിക്കം, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു ടീസ്പൂണ്‍ സോയസോസ്, അര ടീസ്പൂൺ ചില്ലി സോസ്, അരടീസ്പൂൺ പഞ്ചസാര, അൽപം ഓയിൽ, സവാള ചെറുതായി അരിഞ്ഞത് ഇവയാണ് ആവശ്യമുള്ള സാധനങ്ങൾ. തയ്യാറാക്കുന്നത് ഒരു പാത്രത്തിൽ സോയ സോസ്, വിനാഗിരി, മുളക് പൊടി, പീനട്സ് എന്നിവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ വെളുത്തുള്ളി ഇട്ട് ഇത് വഴറ്റിയെടുക്കുക. ബീൻസ് മുളപ്പിച്ചതും കാപ്സിക്കവും എല്ലാം ഇതിലേക്ക് മിക്സ് ചെയ്യുക. ശേഷം സവാള അരിഞ്ഞതും മാറ്റി വെച്ച സോയ സോസ് മിശ്രിതവും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.

വെജിറ്റബിൾ സ്പ്രൗട്ട് സാലഡ്

അരക്കപ്പ് മുളപ്പിച്ച വിവിധ തരം കടലകൾ, ഒരു കപ്പ് കാപ്സിക്കം, ഒരു കപ്പ് സവാള, അര ടീസ്പൂൺ നാരങ്ങ നീര്, അരക്കപ്പ് തൈര്, അൽപം ഉപ്പ്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു ബൗൾ എടുത്ത് അതിലേക്ക് നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ മിക്സ് ചെയ്ത് മുകളിൽ പറഞ്ഞ എല്ലാ വസ്തുക്കളും ഇതിലേക്ക് ചേർക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിന് ഏറ്റവും മികച്ചതാണ് വെജിറ്റബിൾ സ്പ്രൗട്ട് സാലഡ്.

ബ്രോക്കോളി ചോളം സാലഡ്

ഒന്നരക്കപ്പ് ചോളം, മൂന്ന് കപ്പ് ബ്രോക്കോളി, അരക്കപ്പ് സവാള ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ,ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു പാനിൽ അൽപം ഒലീവ് ഓയിൽ ചൂടാക്കി ഇതിലേക്ക് അൽപം സവാള എടുത്ത് ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് ചൂടാക്കാവുന്നതാണ്. ഇത് ചൂടോടെ തന്നെ കഴിക്കാവുന്നതാണ്. തണ്ണിമത്തൻ സാലഡ് തണ്ണിമത്തൻ സാലഡ് നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലേക്ക് അൽപം കർപ്പൂര തുളസി ഇല അരിഞ്ഞതും, ഒരു ചെറിയ സവാളഅരിഞ്ഞതും അൽപം ഒലീവ് ഓയിലും അൽപം കുരുമുളക് പൊടിയുമാണ് ആവശ്യമുള്ളത്. ഇവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഇത്തരം സാലഡ് കഴിക്കുന്നതിന് മുൻപ് ഇത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി അൽപം വ്യത്യസ്തമായ പച്ചക്കറികൾ ആണ് തിരഞ്ഞെടുക്കേണ്ടത്. പ്രോട്ടീന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്. കൃത്യമായി അറിഞ്ഞ് വേണം ഇത്തരം സാലഡ് കഴിക്കേണ്ടത്.