കോവളം : അധികൃതരുടെ അവഗണനകാരണം ഊർദ്ധശ്വാസംവലിക്കുന്ന കൈത്തറി മേഖലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കാൻ അധികൃതർ തയാറാകണമെന്ന് അടൂർ പ്രകാശ് എം.പി കൈത്തറിമേഖലയെ സംരക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഹാൻഡ്ലൂം സൊസൈറ്റിസ് അസോസിയേഷൻ സെക്രട്ടേറിയറ്റ്നടയിൽ നിൽപ്പ്സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർപ്രകാശ്. സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബാലരാമപുരം എം.എ. കരിം, ജനറൽ സെക്രട്ടറി പെരിങ്ങമ്മല വിജയൻ, ഡി.സി.സി ട്രെഷറർ അഡ്വ. കെ.വി. അഭിലാഷ്, വട്ടവിള വിജയകുമാർ, പട്യാക്കാല രഘു, കൂവളശേരി പ്രഭാകരൻ, ക്രിസ്തുദാസ്, മധു, ജിബിൻ, പുഷ്‌ക്കരൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു