നെയ്യാറ്റിൻകര: യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ദീർഘകാല സെക്രട്ടറിയും കെ.പി.സി.സി അംഗവുമായിരുന്ന നെയ്യാറ്റിൻകര തൊഴുക്കൽ തിരുവാതിരയിൽ നെയ്യാറ്റിൻകര ശശി (ശശിധരൻ -76) നിര്യാതനായി. ഭാര്യ : ഷീല ശശിധരൻ. മക്കൾ: സുരേഷ് കുമാർ (യു.എ.ഇ), സുധീർകുമാർ (യു.എസ്.എ), ബീന (കേരളാ ബാങ്ക്). മരുമക്കൾ :വിദ്യ സുരേഷ്, ദീപിക സുധീർ. സഞ്ചയനം ജൂൺ 1ന് രാവിലെ 9ന്.