nurse-

ഗുഡ്‌ഗാവ്: ഹരിയാനയിലെ ഗുഡ്‌ഗാവിൽ സ്വകാര്യ ആശുപത്രിയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. ​ ​ഗുരുതരാവസ്ഥയിലായ നഴ്സിനെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതി ഇവിടെ ജോലിക്ക് കയറിയത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മെദാന്ത ആശുപത്രി അധികൃത‌ർ തയ്യാറായില്ല. ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ആത്മഹ​ത്യാ ശ്രമം നടത്തിയത്.

രണ്ട് ദിവസം മുമ്പാണ് ഇവ‌ർ കൊവിഡ് പരിശോധനയ്ക്ക് വിധേയായത്. ഇന്ന് ഉച്ചയോടെ കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.