നെയ്യാറ്റിൻകര:ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ നേതാവും സജീവ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു ടി.ഡെന്നിസന്റെ ആറാം ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു.സി. പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.ഷാജിയുടെ അദ്ധ്യക്ഷതയിൽ പാർട്ടി മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ,മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.അനിൽകുമാർ,ഇ.സ്റ്റാൻലി ജോസ്,ബ്രാഞ്ച് സെക്രട്ടറി സി.മധു ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.