ആറ്റിങ്ങൽ: നിർദ്ധന കുടുംബത്തിനായി എൻ.ജി.ഒ അസോസിയേഷൻ നിർമിക്കുന്ന വീടിന്റെ കട്ടിള വയ്പ്പ് കർമ്മം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഊരൂപൊയ്ക തേമ്പ്രാക്കോണം പ്രസന്നയുടെ വീടാണ് 'കൂടെയുണ്ട് കൂടൊരുക്കാൻ' എന്ന പദ്ധതിപ്രകാരം നിർമിച്ചു നൽകാൻ തീരുമാനിച്ചത്. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോൺ.കെ.സ്റ്റീഫൻ,​ സെക്രട്ടറി രാജേഷ് കമൽ,​ ട്രഷറർ എസ്. അജയകുമാർ,​ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി,​ കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ ലത്തീഫ്,​ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപിനാഥ പിള്ള,​ മുദാക്കൽ ശ്രീധരൻ,​ ശ്രീകണ്ഠൻ നായർ,​ എസ്.സജീദ്,​ എം. ഷംനാദ്,​ എം. സോളമൻ എന്നിവർ പങ്കെടുത്തു.