കോവളം: ഇടതുപക്ഷ സർക്കാരിന്റെ നാലാംവർഷികം വഞ്ചനാദിനമായി കെ.പി.സി.സി ആചരിച്ചതിന്റെ ഭാഗമായി കോൺഗ്രസ് പാച്ചല്ലൂർ മണ്ഡലം കമ്മിറ്റി വണ്ടിത്തടം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമര പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പനത്തുറ പുരഷോത്തമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. പ്രസാദ്, വാർഡ് പ്രസിഡന്റുമാരായ വണ്ടിത്തടം സാബു, വാഴമുട്ടം കുട്ടപ്പൻ, വിനോദ്, മഹിളാ കോൺഗ്രസ് നേതാവ് ലീനാ ലാലി, ചന്ദ്രൻ ആചാരി, കോളിയൂർ മുരുകൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.