കോവളം:കേരളത്തിലെ ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റി വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഭവന് മുന്നിൽ നടത്തിയ ധർണ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിറയിൽ വിപിൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജീവിനെ നേതൃത്വത്തിൽ നടന്ന ധർണയിൽ കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഫുല്ല ചന്ദ്രൻ, സിസിലിപുരം ജയകുമാർ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മംഗലത്തകോണം ആർ.തുളസീധരൻ,കട്ടച്ചൽകുഴി വിജയൻ,വെങ്ങാനൂർ കെ.ജയകുമാർ മംഗലത്തകോണം വിപിൻ എന്നിവർ പങ്കെടുത്തു