bms

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കാഷ്വൽ തൊഴിലാളികൾ എയർ ഇന്ത്യാ സാറ്റ്സ് ഓഫീസിനു മുന്നിൽ ധർണ നടത്തി.എയർപോർട്ട് കാഷ്വൽ മസ്ദൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. എ.പി.അജിത് കുമാർ,​ജയരാജ്,​സുരേഷ് എന്നിവർ നേതൃത്വം നൽകി.