വിതുര: മുൻഅമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയിരുന്ന ഹെൻട്രി ഡിസിയോയുമായി ഓൺ ലൈനിൽ സംവാദം നടത്തിയ വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആനപ്പാറ ദിയ. ഡി.ആർ നായരെ സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര പഞ്ചായത്ത്‌ അംഗം മഞ്ജുഷആനന്ദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, മുൻ സെക്രട്ടറി ആനപ്പാറ പി.സി. ജനാർദ്ദനൻ, ആർ. ബാബു എന്നിവർ പങ്കെടുത്തു.