നെയ്യാറ്റിൻകര :പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയാറാമത് അനുസ്മരണം നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷനിലും,നെല്ലിമൂട് ജംഗ്ഷനിലും മുൻ എം.എൽ.എ ആർ. സെൽവരാജ് നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ ആർ.അജയകുമാർ,അഞ്ചുവന്നി മോഹനൻ,നെയ്യാറ്റിൻകര അജിത്ത്,ടി.വിജയകുമാർ,ശൈലേന്ദ്രകുമാർ,ആർ.ഒ.അരുൺ,അമ്പലം രാജേഷ്,സജിൻ ലാൽ,ജയരാജ്,ശ്രീകുമാർ,രതീഷ്,സബീർ, അരുൺ സേവ്യർ,സുരേഷ്,ജെ.ആർ.സ്റ്റാലിൻ,പ്രേമ കുമാരൻനായർ,എസ്.നെൽസൺ,വിജയരാജ്,ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.