നെയ്യാറ്റിൻകര:വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര പോസ്റ്റ് ഓഫീനു മുന്നിലെ പ്രതിക്ഷേധ പരിപാടി സി. പി. ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.കിസാൻസഭ മണ്ഡലം വൈസ് പ്രസിഡന്റ് ആർ.സാബിരാജ് സ്വാഗതവും അതിയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി നെല്ലിമൂട് ശശി നന്ദിയും പറഞ്ഞു.മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി ജി.എൻ ശ്രീകുമാരൻ,എ.ഐടി..യു.സി മണ്ഡലം സെക്രട്ടറി വി.ഐ ഉണ്ണികൃഷ്ണൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.ഷാജി, വി.അനിൽകുമാർ,ജി.കെ മോഹനൻ,സി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.