കോവളം:കർഷകർക്ക് ന്യായ വില ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയിൽ കൂടി ഉൾപെടുത്തുക, പലിശ രഹിത വായ്പ്പ കർഷകർക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കിസാൻ കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റി കർഷക സമരം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് മഞ്ഞിലാസ് കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം കോളിയൂർ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു.ഉച്ചക്കട സുരേഷ്,സുജിത്ത് പനങ്ങോട്,കോവളം ബൈജു,ജിനു ലാൽ പ്രഭാകരൻ,പനങ്ങോട് രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു