കോവളം: വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തുകളിലെ വിവിധ റോഡുകൾക്ക് എം.വിൻസന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു. വെങ്ങാനൂർ പഞ്ചായത്തിലെ മംഗലത്തുകോണം കല്ലുംമൂട്, കുഴിയംവിള റോഡ് കോൺക്രീറ്റ് ചെയ്യാൻ 10 ലക്ഷം, വെങ്ങാനൂർ പഞ്ചായത്ത് ആർ.കെ.എൻ റോഡ് ടാറിങ് ചെയ്യാൻ 16 ലക്ഷം, കോട്ടുകാൽ പഞ്ചായത്ത് ആട്ടറമൂല മണൽപ്പുറം കനാലിന് കുറുകെ പാലം നിർമ്മിക്കാൻ 25 ലക്ഷം, വാഴവിള തമ്പുരാൻ റോഡിന് 21 ലക്ഷവും അനുവദിച്ചു. എത്രയും വേഗം ടെൻ‌ഡർ നടപടികൾ പൂർത്തികരിച്ച് പണികൾ ആരംഭിക്കുമെന്ന് എം. വിൻസന്റ് എം.എൽ.എ അറിയിച്ചു.