പറവൂർ: മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഏപ്രിൽ മാസത്തിൽ പണം എടുത്തിരുന്നതിനാലും ലോക്ക് ഡൗൺ കാരണം ഭക്തർ ക്ഷേത്രത്തിൽ എത്താത്തതിനാലും ഭണ്ഡാരത്തിൽ വലിയ തുക ഉണ്ടാകാനിടയില്ലെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ കടകളിലെത്തിയവരാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആറു മാസം മുമ്പാണ് ഇവിടെ ഭണ്ഡാരം സ്ഥാപിച്ചത്.