covid

തിരുവനന്തപുരം: ഇന്നലെ മാത്രം സംസ്ഥാനത്ത് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസത്തെ രോഗികളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ ഒരു മരണവുമുണ്ടായി. തെലങ്കാന സ്വദേശി അഞ്ജയ്യയാണ് (68) മരിച്ചത്. തെലങ്കാനയിലേക്കു പോകേണ്ട അഞ്ജയ്യയും കുടുംബവും 22ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. മൂന്നുപേർക്കാണ് ഇന്നലെ രോഗമുക്തിയുണ്ടായത്.

84 രോഗികളിൽ അഞ്ചുപേരൊഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്നും 48 പേർ മ​റ്റു സംസ്ഥാനങ്ങളിൽനിന്നും. ആ കണക്ക് ഇങ്ങനെ- മഹാരാഷ്ട്ര-31, തമിഴ്നാട്- 9, കർണാടക- 3, ഗുജറാത്ത്- 2, ഡൽഹി- 2, ആന്ധ്രാപ്രദേശ്-1. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

82 ഹോട്ട്സ്‌പോട്ടുകൾ

കാസർകോട് മൂന്നും പാലക്കാട്ടെ രണ്ടു പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലി​റ്റിയും ഹോട്ട്സ്‌പോട്ടായി. കൂടുതൽ രോഗികൾ പാലക്കാട്ടാണ്- 105 പേർ. കണ്ണൂരിൽ- 93, കാസർകോട്ട് 63, മലപ്പുറത്ത് 52 രോഗികളുണ്ട്.

പുതിയ രോഗികൾ ജില്ലതിരിച്ച്

കാസർകോട്- 18

പാലക്കാട്- 16

കണ്ണൂർ- 10

മലപ്പുറം- 8

തിരുവനന്തപുരം- 7

തൃശൂർ- 7

കോഴിക്കോട്- 6

പത്തനംതിട്ട- 6

കോട്ടയം- 3,

കൊല്ലം, ഇടുക്കി, ആലപ്പുഴ- ഒന്നുവീതം