തിരുവനന്തപുരം: മേയ് 30, 31, ജൂൺ ആറ്, ഏഴ് ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ശുചീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിപുലമായി നടത്തേണ്ടതുണ്ട്. ജനപ്രതിനിധികൾ, കുടുംബശ്രീ - ഹരിതകർമ സേനാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും.