തിരുവനന്തപുരം: ഈ മാസം റേഷൻ കാർഡ് ലഭിച്ച 1044 പേർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് ലഭിച്ചു. അപേക്ഷിച്ച് 24 മണിക്കൂറിനകം റേഷൻകാർഡ് കിട്ടിയ ഇവരുൾപ്പെടെ മൊത്തം 87,29,875 റേഷൻ കാർഡ് ഉടമകളിൽ 84,44,646 പേർ കിറ്റ് വാങ്ങി. റേഷൻ കടകളിൽ ബാക്കി വന്ന കിറ്റുകൾ സപ്ലൈകോ തിരിച്ചെടുത്തു തുടങ്ങി.