തൃശൂർ: ഗോവയിൽ നിന്ന് മാർഗ്ഗനിർദ്ദേശം പാലിക്കാതെ യാത്രക്കാരുമായി എത്തിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 25 യാത്രക്കാരുമായി നഗരത്തിലെത്തിയ ശേഷം വിവിധ കേന്ദ്രങ്ങളിൽ ഇവരെ ഇറക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് മാർഗ്ഗനിർദ്ദേശം പാലിക്കാതെ യാത്ര ചെയ്ത യാത്രക്കാർക്ക് എതിരെയും കേസ് എടുത്തു. സിറ്റി പൊലീസ് അസി. കമ്മിഷണർ വി.കെ രാജുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.