ചിറയിൻകീഴ്‌. ശാർക്കര ക്ഷേത്രനഗരിയിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും.കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചു ആനത്തലവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രം മുഖ്യ പൂജാരി അനീഷ് പോറ്റി, ഗുരുക്ഷേത്ര മേൽശാന്തി മുടപുരം സനൽ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ പൂജാവിധികളിലൊതുക്കി ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്തും.ഭക്തജനങ്ങൾക്കു ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല.രാവിലെയും വൈകിട്ടും നടക്കുന്ന സഹസ്ര മഹാഗുരുപൂജയിൽ സാമൂഹിക അകലം പാലിച്ചു ക്ഷേത്രത്തിനു പുറത്തു നിന്നു ദർശനമുണ്ടാവും.ചടങ്ങുകൾക്ക് ക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർ നേതൃത്വം വഹിക്കും.ഫോൺ.9633394130.