covid

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുകാരിക്ക് ഉൾപ്പെടെ 7പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 35 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 38 ആയി. പുതിയ ഹോട്സ്പോട്ടുകൾ ഇല്ല. നാവായിക്കുളം, നെല്ലനാട്, കുളത്തൂർ എന്നിവ ഹോട്സ്പോട്ടിൽ തുടരുന്നു.

വെള്ളറട സ്വദേശിയായ 40 കാരൻ, നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ 61 കാരൻ, കുന്നത്തുകാൽ സ്വദേശിയായ 28 കാരൻ, പൂന്തുറ സ്വദേശിയായ 30 കാരൻ, വക്കം സ്വദേശിയായ 61, പെരുങ്കുളം സ്വദേശിയായ 69 കാരൻ,ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുകാരി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വെള്ളറട, ചെങ്കൽ, കുന്നത്തുകാൽ സ്വദേശികൾ കഴിഞ്ഞ 23 ന് മുംബയിൽ നിന്നും ട്രെയിനിൽ എത്തിയവരാണ്. ചുള്ളിമാനൂർ,പെരുങ്കുളം, വക്കം സ്വദേശികൾ അബുദാബിയിൽ നിന്നും, പൂന്തുറ സ്വദേശി മാലിയിൽ നിന്നും കപ്പലിൽ വന്നയാളുമാണ്.

നിലവിൽ ചികിത്സയിലുള്ള 36 പേരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്.രണ്ടു പേർ കൊല്ലം സ്വദേശികളും ഒരാൾ പത്തനംതിട്ട സ്വദേശിയുമാണ്. ജില്ലയിലെ 33 കൊവിഡ് ബാധിതരിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുതുതായി 820 പേർ രോഗനിരീക്ഷണത്തിലായി. 584 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.5408 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ 12 പേരെ പ്രവേശിപ്പിച്ചു. 16 പേർ ആശുപത്രി വിട്ടു. 108 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 220 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 208 ഫലങ്ങൾ നെഗറ്റീവായി.

21 സ്ഥാപനങ്ങളിലായി 1078 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 2597 വാഹനങ്ങൾ പരിശോധിച്ചു. 4715 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. കളക്ടറേറ്റ് കൺട്രോൾ റൂമിൽ 201 കോളും മാനസിക പിന്തുണ ആവശ്യമുള്ള 8 പേർ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്കും വിളിച്ചു.


ആകെ നിരീക്ഷണത്തിലുള്ളവർ -6594
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -5408
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 108
 ക്വാറന്റൈൻ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1078
പുതുതായി നിരീക്ഷണത്തിലായവർ-820.