തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരത്തെ പ്രധാനകേന്ദ്രമായ വി.എസ്.എസ്.സിയിൽ ടെക്നോളജി ട്രാൻസ്ഫർ ഡയറക്ടറായ എസ്. ആർ.വിജയമോഹൻകുമാർ ഇന്ന് വിരമിക്കും. 1989ന് ഐ.എസ്.ആർ.ഒ.യിൽ ചേർന്ന തിരുവനന്തപുരം സ്വദേശിയായ വിജയമോഹൻ വിക്ഷേപണവാഹനങ്ങളുടെ വികസനത്തിലും ജി.എസ്.എൽ.വി മാർക്ക് ത്രീ നിർമാണത്തിലും പങ്കാളിയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി ടെക്നോളജി ട്രാൻസ്ഫർ വിഭാഗം മേധാവിയാണ്. ഐ.എസ്.ആർ.ഒയുടെ ലിഥിയം അയോൺ ബാറ്ററി സാങ്കേതിക വിദ്യ വ്യവസായിക ഉത്പാദനത്തിനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ സുപ്രധാനപങ്ക് വഹിച്ചു. ഐ.എസ്.ആർ.ഒയുടെ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികൾക്ക് കേരളത്തിൽ മേൽനോട്ടം വഹിച്ചതും ഇദ്ദേഹമാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കേരള ചാപ്റ്റർ ചെയർമാനും ദേശീയ വൈസ് പ്രസിഡന്റുമാണ്. വി.എസ്.എസ്.സിയിലെ സ്പെയ്സ് ട്രാൻസ്പോർട്ടിംഗ് സിസ്റ്റം പ്രോഗ്രാം ഡയറക്ടർ ഗീതയാണ് ഭാര്യ. മകൾ വിനീത വിദ്യാർത്ഥിനിയാണ്.