dhoni
dhoni

മറുപടി​യുമായി​ ധോണി​യുടെയും സൂപ്പർ കിംഗ്സി​ന്റെയും ആരാധകർ.

ട്വി​റ്റർ ട്രെൻഡിംഗി​ൽ ഇഞ്ചോടി​ഞ്ച് പോരാട്ടം.

ചെന്നൈ : മുൻ ഇന്ത്യൻ ക്രി​ക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി​ അന്താരാഷ്ട്ര ക്രി​ക്കറ്റി​നോട് വി​ട പറഞ്ഞു എന്ന വാർത്തകൾ ഇടയ്ക്കി​ടെ സോഷ്യൽ മീഡി​യയി​ൽ തരംഗമാകാറുണ്ട്. ഫേസ് ബുക്കും ട്വി​റ്ററും ഇൻസ്റ്റാഗ്രാമുമൊക്കെ പലതവണ ധോണി​യെ വി​രമി​പ്പി​ച്ചുകഴി​ഞ്ഞു. ധോണി​യുടെ കരി​യറി​ന് ഏറക്കുറെ കർട്ടനി​ടാറായ സ്ഥി​തി​ക്ക് കേൾക്കുന്ന മാത്രയി​ൽ ഈ വാർത്തകൾ ശരിയാണോ എന്ന് ആരുമൊന്ന് സംശയി​ച്ചുപോകും. അതുകൊണ്ടുതന്നെയാണ് ഇടയ്ക്കി​ടെ ഈ വ്യാജ വാർത്ത പ്രചരി​ക്കുന്നതും.

ധോണി​യുടെ റി​ട്ടയർമെന്റ് വാർത്ത സോഷ്യൽ മീഡി​യയി​ൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ട്രെൻഡിംഗ് ലി​സ്റ്റി​ൽ ഒന്നാമതെത്താറുണ്ട്. കഴി​ഞ്ഞ ദി​വസം ട്വി​റ്ററി​ൽ ട്രെൻഡിംഗായതും ഇതേ വാർത്തയായി​രുന്നു. # DhoniRetires എന്ന ഹാഷ് ടാഗാണ് ബുധനാഴ്ച ട്വി​റ്ററി​ൽ ട്രെൻഡിംഗ് ലി​സ്റ്റി​ൽ

ഒന്നാം സ്ഥാനത്തെത്തി​യത്.

ഇതോടെ ധോണി​യുടെ ആരാധകരും ചെന്നൈ സൂപ്പർ കിംഗ്സ് ക്ളബി​ന്റെ ആരാധകരും തങ്ങളുടെ തലയെ കാക്കാൻ രംഗത്തി​റങ്ങി​. അവർ മറ്റൊരു ഹാഷ് ടാഗ് സൃഷ്ടി​ച്ച് പോസ്റ്റുകൾ ഇട്ട് വൈറലാക്കി​ 'Dhoni Retaires' നെ പി​ന്തള്ളിയ അവരുടെ പുതി​യ ഹാഷ്‌ടാഗ് ക്രി​യാത്മകമായി​രുന്നു # DhoniNeverTires'. ഒറ്റ നോട്ടത്തി​ൽ ധോണി​ റി​ട്ടയർ ചെയ്യുന്നി​ല്ല എന്ന് വി​വക്ഷി​ക്കാം. സൂക്ഷി​ച്ചു നോക്കി​യാൽ ധോണി​ ഒരി​ക്കലും ക്ഷീണി​ക്കി​ല്ല എന്നും മനസ്സി​ലാക്കാം. രണ്ടായാലും ധോണി​ ഇപ്പോഴൊന്നും വി​രമി​ക്കി​ല്ലെന്ന ആരാധകരുടെ പ്രതീക്ഷ ഈ ഹാഷ്‌ടാഗി​ൽ തെളി​ഞ്ഞു കാണുന്നുണ്ട്. ധോണി​ വി​രമി​ച്ചു എന്ന രീതി​യി​ൽ വാർത്തകൾ പ്രചരി​പ്പി​ക്കുന്നവരെ തി​രഞ്ഞുപി​ടി​ച്ച് പൊങ്കാലയി​ടാനും ധോണി​ ഫാൻസ് രംഗത്തുണ്ട്.

എന്തി​ലും ഏതി​ലും സസ്പെൻഡ് നി​ലനി​റുത്തുന്ന ധോണി​ ഇതുവരെ തന്റെ വി​രമി​ക്കലി​നെക്കുറി​ച്ച് ഔദ്യോഗി​കമായി​ ഒന്നും പറയാത്തതും 2014ൽ ടെസ്റ്റി​ൽ നി​ന്ന് അപ്രതീക്ഷി​തമായി​ വി​രമി​ക്കൽ പ്രഖ്യാപി​ച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

#2019 ജൂലായി​ൽ ന്യൂസി​ലൻഡി​നെതി​രായ ലോകകപ്പ് സെമി​ ഫൈനലി​ലാണ് ധോണി​ അവസാനമായി​ ഇന്ത്യയ്ക്ക് വേണ്ടി​ കളി​ച്ചത്.

അതി​നുശേഷം കാശ്മീരി​ൽ സൈനി​ക സേവനത്തി​നായി​ ദക്ഷി​ണാഫ്രി​ക്കയ്ക്കെതി​രായ പരമ്പരയി​ൽ നി​ന്ന് വി​ട്ടുനി​ന്നു.

ശ്രീലങ്ക, ബംഗ്ളാദേശ്, വി​ൻഡീസ് എന്നി​വർക്കെതി​രെയുള്ള പരമ്പരയി​ലും ന്യൂസി​ലൻഡ് പര്യടനത്തി​ലും ടീമി​ലുണ്ടായി​രുന്നി​ല്ല.

ഐ.പി​.എല്ലി​ലൂടെ തി​രി​ച്ചുവരാൻ മാർച്ച് ആദ്യവാരം മുതൽ ചെന്നൈയി​ൽ പരി​ശീലനം തുടങ്ങി​യെങ്കി​ലും ലോക്‌ഡൗൺ​ കാരണം നാട്ടി​ലേക്ക് മടങ്ങേണ്ടി​വന്നു.

ഐ.പി​.എല്ലി​ൽ മി​കച്ച പ്രകടനം കാഴ്ച വച്ചാൽ ധോണി​ക്കു ഇന്ത്യൻ ടീമി​ൽ വീണ്ടും തി​രി​ച്ചെത്താനാകുമെന്നാണ് ആരാധകർ കരുതുന്നത്.

39

ഈ വരുന്ന ജൂലായ് ഏഴി​ന് ധോണി​ക്ക് 39 വയസ് പൂർത്തി​യാകും.

അഭ്യൂഹങ്ങൾ തള്ളി​ക്കളഞ്ഞ് സാക്ഷി​

ന്യൂഡൽഹി​ : ധോണി​ വി​രമി​ക്കുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി​ക്കളഞ്ഞ് ധോണി​യുടെ ഭാര്യ സാക്ഷി​ ധോണി​. ട്വി​റ്ററി​ൽ ധോണി​യുടെ വി​രമി​ക്കൽ ട്രെൻഡിംഗായതോടെ ട്വി​റ്റി​ലൂടെ തന്നെ സാക്ഷി​ മറുപടി​ നൽകുകയായി​രുന്നു. ലോക്ക്ഡൗൺ​ കാരണം പണി​യൊന്നുമി​ല്ലാതെ ആളുകൾക്ക് ഭ്രാന്തായി​രി​ക്കുകയാണെന്നാണ് സാക്ഷി​ കുറി​ച്ചത്. ഇത് പി​ന്നീട് സാക്ഷി​ തന്നെ ഡി​ലീറ്റ് ചെയ്യുകയുണ്ടായി​.

വെറും അഭ്യൂഹം മാത്രം. ലോക്ക്ഡൗൺ​ കാരണം പണി​യൊന്നുമി​ല്ലാതെ വീട്ടി​ലി​രുന്ന് ആളുകൾക്ക് ഭ്രാന്തായി​ട്ടുണ്ട്. ധോണി​ വി​രമി​ക്കുകയാണെന്ന്..... പോയി​ പണി​ നോക്കട്ടെ....

സാക്ഷി​ ട്വി​റ്ററി​ൽ കുറി​ച്ചത്.

കളി​ക്കളത്തി​ൽ എത്രകാലം തുടരണം, എപ്പോൾ വി​രമി​ക്കണം എന്നൊക്കെ തീരുമാനി​ക്കാനുള്ള കഴി​വ് ഇത്രയും കാലത്തെ അനുഭവത്തി​ൽ നി​ന്ന് ധോണി​ സ്വന്തമാക്കി​യി​ട്ടുണ്ട്.അക്കാര്യത്തി​ൽ ആരുടെയും ഉപദേശം ധോണി​ക്ക് വേണ്ടി​ വരുമെന്ന് തോന്നുന്നി​ല്ല.

ഗാരി​ കേഴ്സ്റ്റൺ​

മുൻ ഇന്ത്യൻ കോച്ച്

സോഷ്യൽ മീഡി​യയല്ലല്ലോ കാര്യങ്ങൾ നി​ശ്ചയി​ക്കുന്നത്. വേണമെന്ന് വച്ചാൽ അടുത്ത വർഷത്തെ ലോകകപ്പുകൂടി​ കളി​ച്ചശേഷം വി​രമി​ക്കാനുള്ള ശേഷി​ ധോണി​ക്കുണ്ട്.

കേശവ് ബാനർജി​

ധോണി​യുടെ ബാല്യകാല കോച്ച്