operation-p-hunt

തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന കരിക്കകം സ്വദേശി ബ്ലേഡ് രഞ്ജിത്ത് എന്ന രഞ്ജിത്തിനെ ആറു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ആഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ.ഡന്നിയുടേതാണ് വിധി. വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2015 മാർച്ച് 27 നാണ് തെെക്കാട് റെയിൽവേ ഒാഫീസിന് സമീപത്തു നിന്ന് ഇയാളെ അറസ്റ്റു ചെയ്തത്. പിടിയിലാകുമ്പോൾ പ്രതിയുടെ കൈയിൽ നിന്ന് വിപണിയിൽ എൺപത്തി എണ്ണായിരം രൂപ വിലയുള്ള കഞ്ചാവും പൊലീസ് പിടിച്ചെടുത്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരുന്നാണ് ഇയാൾ വിചാരണ നേരിട്ടത്. കസ്റ്രഡിയിലായിരിക്കെ സഹതടവുകാരനെ മർദ്ദിച്ച കേസിൽ ഇയാളെ നേരത്തെ കോടതി ഒന്നര വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ഗീനാകുമാരി ഹാജരായി.