c
സംവിധായകൻ ആത്മബോധ്

തിരുവനന്തപുരം: തീവ്രവാദ ആക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും ദുരുപയോഗം ചെയ്യപ്പെട്ട രണ്ടു പെൺകുട്ടികളുടെയും മൂന്ന് യുവാക്കളുടെയും പിതാവിന്റെയും കഥപറയുന്ന മലയാള ചലച്ചിത്രമായ 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക് ' 73-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ മാർക്കറ്റ് പ്രീമിയറിൽ ഇടം നേടി. ഇത്തവണ മത്സരവിഭാഗ പ്രദർശനം റദ്ദാക്കിയിരുന്നു.

പുതുമുഖങ്ങളായ പൗർണമി,​ ദിവ്യാദാസ്,​ അനിൽകുമാർ,​ കാർത്തിശ്രീകുമാർ,​ അരുൺ ഭാസ്കരൻ,​ രാജാറാം വർമ്മ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ആത്മബോധ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ചിത്രം ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ എൽ. അനിൽ കുമാറാണ് നിർമിച്ചത്. ഷാജി ഗോപിനാഥ്, വി. വിവേക് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ

എഡിറ്റർ നവാഗതനായ ഷമൽ ചാക്കോയാണ്.സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും ജിഷ്ണുദേവും രാകേഷ് ജനാർദ്ദനനും ചേർന്നാണ് നിർവഹിച്ചത്.

കളിയച്ചൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ ഗണേഷ് മാരാരാണ് സൗണ്ട് മിക്സിംഗ് നിർവ്വഹിച്ചത്. ജിത്തു ക്രിയേഷൻസിന്റെ 'പ്രൊലൈഫ് ' ആണ് കാസ്റ്റിംഗ് നിർവഹിച്ചത്.