തിരുവനന്തപുരം:പ്രവാസികളെ പൊന്നെ കണ്ണേ എന്ന് വിളിച്ച മുഖ്യമന്ത്രി ഇപ്പോൾ മലക്കം മറിയുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊ. തോന്നയ്ക്കൽ ജമാൽ. പ്രാവാസികളോടുള്ള ക്രൂരതയ്ക്ക് എതിരെ കേരള പ്രവാസി ലീഗ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ജമാത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ സെക്രട്ടറി കെ.എച്ച്.എം അഷ്റഫ് ട്രഷറർ വള്ളക്കടവ് ഗഫൂർ എന്നിവർ സംസാരിച്ചു.