ഡക്കിന്റെ കൂട്ടുകാർ
ബാറ്റിംഗിനിറങ്ങി റൺസൊന്നുമെടുക്കാനാകാതെ പോകുന്നതിനെയാണ് ക്രിക്കറ്റിൽ ഡക്കാവുക എന്ന് വിശേഷിപ്പിക്കുന്നത്. വട്ടപ്പൂജ്യത്തിന്റെ മുട്ടയുമായി മടങ്ങുന്ന താറാവിന്റെ രൂപം മുമ്പൊക്കെ ബാറ്റ്സ്‌മാൻ പൂജ്യത്തിന് പുറത്താകുമ്പോൾ ടെലിവിഷൻ ചാനലിലെ സ്കോർ ബോർഡിൽ തെളിയുമായിരുന്നു.
കരിയറിൽ ഏറ്റവും കൂടുതൽ തവണ ഡക്കായി മടങ്ങേണ്ടി വന്നിട്ടുള്ളത് വാലറ്റത്തെ ബൗളർമാർക്ക് ആയിരിക്കും. ഒരുപക്ഷേ, ബാറ്റിംഗിൽ ബൗളർമാർക്ക് കൈവരിക്കാവുന്ന ഒരു റെക്കാഡ് ഏറ്റവും കൂടുതൽ ഡക്കായതിന്റെ തായിരിക്കും.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡക്കായവരുടെ പട്ടിക ഇതാ.
43
കോട്നി വാൽഷ് 132 ടെസ്റ്റ് കളിച്ചു. ഇതിൽ 43 മത്സരങ്ങളിൽ ഡക്കായി. നാല് തവണ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും ഡക്കായി.
ക്രിസ്മാർട്ടിൻ -36
71 ടെസ്റ്റുകളിലും ന്യൂസിലൻഡ് പേസർ ക്രിസ്മാർട്ടിൻ 36 തവണ പൂജ്യത്തിന് പുറത്തായി. ഏഴ് തവണ ഇരട്ട ഇന്നിംഗ്സുകളിലും ഡക്കായി.
ഗ്ളെൻ മഗ്രാത്ത് -35
ഓസീസ് പേസ് ഇതിഹാസം ഗ്ളെൻ മഗ്രാത്തും ഡക്കിന്റെ കാര്യത്തിൽ മോശമല്ല. 124 മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. 35 തവണ പൂജ്യനായി.
സ്റ്റുവർട്ട് ബ്രോഡ് 35
138 മത്സരങ്ങൾ കളിച്ച ഇംഗ്ളീഷ് പേസർ 35 തവണ പൂജ്യനായി. എന്നാൽ 169 റൺസ് നേടിയതാണ് ഉയർന്ന സ്കോർ.
റേഷൻവാൺ 34
708 വിക്കറ്റുകൾ 145 മത്സരങ്ങളിൽ നിന്ന് നേടിയ ഷേൻവാണ് 34 തവണയാണ് റണ്ണടിക്കാനാകാതെ പുറത്തായത്.