തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മിൽമയുടെ വിഹിതമായി 1,04,50,024 രൂപ ചെക്ക് മിൽമ ചെയർമാൻ പി.എ .ബാലൻ, മേഖലാ ചെയർമാൻമാരായ കല്ലട രമേശ്, ജോൺ തെരുവത്ത്, കെ.എസ്. മണി, ക്ഷീരവികസന ഡയറക്ടർ എസ് .ശ്രീകുമാർ എന്നിവർ ചേർന്ന് മന്ത്രി കെ.രാജുവിനെ ഏൽപ്പിച്ചു. മിൽമ ചെയർമാന്റെയും മേഖലാ ചെയർമാൻമാരുടെയും ഒരു മാസത്തെ ഓണറേറിയവും ജീവനക്കാരുടെ വിഹിതവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും അടക്കം 52,68,024 രൂപയും ക്ഷീര സംഘങ്ങളിൽ നിന്നു മേഖലാ യൂണിയനുകൾ സമാഹരിച്ച 51,82,000 രൂപയും ഉൾപ്പെടുന്നതാണ് ഈ തുക.