charyam

വട്ടിയൂർക്കാവ്: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. കൊടുങ്ങാനൂർ ലക്ഷംവീട് കോളനിയിൽ ആയിരുന്നു റെയ്ഡ്. കൊടുങ്ങാനൂർ ലക്ഷംവീട് സ്വദേശികളായ ശ്രീകുമാറും അനി എന്ന് വിളിക്കുന്ന ഡൊണാൾഡും ആയിരുന്നു ചാരായവാറ്റിൽ ഏർപ്പെട്ടു വന്നിരുന്നത്. പൊലീസ് എത്തിയതറിഞ്ഞ് പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു ലിറ്റർ ചാരായവും 10 ലിറ്റർ കോടയുമാണ് പൊലീസ് കണ്ടെടുത്തത്. വട്ടിയൂർക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.