തിരുവനന്തപുരം: കൊവിഡും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ പ്രൊഫഷണൽ നാടകരംഗത്തെ കലാകാരന്മാരുടെ പ്രശ്നങ്ങൾ മന്ത്രി എ. കെ. ബാലൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. കേരളത്തിലെ 2500 ഓളം പ്രൊഫഷണൽ നാടക കലാകാരന്മാരെയും കലാകാരികളെയും സഹായിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് എ.കെ.ബാലൻ അറിയിച്ചു.