തിരുവനന്തപുരം :ഇന്നലെ വിദേശത്തു നിന്നും 357 പ്രവാസികൾ തലസ്ഥാനത്ത് മടങ്ങിയെത്തി. കുവൈറ്റിൽ നിന്ന് 176പേരും ദുബായിൽ നിന്ന് 181 പേരുമാണെത്തിയത്. ബാംഗ്ലൂർ (112), കണ്ണൂർ (4) എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ഓരോ ആഭ്യന്തര വിമാനവും എത്തി. ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ 138 പേരെത്തി. ഒരു ട്രെയിൻ ജില്ലയിലെത്തുകയും രണ്ടെണ്ണം പുറപ്പെടുകയും ചെയ്തു.രാവിലെ 274 യാത്രക്കാരുമായി ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്‌പ്രസാണെത്തിയത്. ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്‌പ്രസിൽ 161 പേരും പശ്ചിമബംഗാളിലേക്കുള്ള ട്രെയിനിൽ 1,570 അന്യസംസ്ഥാന തൊഴിലാളികളും മടങ്ങി.