pic

ഡൽഹി: ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. ‍ഡി.ഡി ന്യൂസ് കാമറാമാൻ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് .ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അണുനശീകരണത്തിനായി ഡി.ഡി ന്യൂസിന്റെ സ്റ്റുഡിയോ താൽക്കാലികമായി അടച്ചു എന്നും റിപ്പോർട്ടുണ്ട്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് യോഗേഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.