om

മസ്ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. മസ്കറ്റ് സ്വദേശിയായ 51 കാരിയും, 67ഉം 58ഉം വയസുള്ള പ്രവാസികളുമാണ് മരിച്ചത്. 40 പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മലയാളികളടക്കം 24 പേർ പ്രവാസികളും 16 പേർ സ്വദേശികളുമാണ്. വ്യാഴാഴ്ച 636 പേർക്കാണ് ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചത്.

48 ദിവസങ്ങമായി തുടരുന്ന മസ്‌കറ്റ് ഗവർണറേറ്റിലെ ലോക്ക് ഡൗൺ വെള്ളിയാഴ്ച അവസാനിക്കും. ഏപ്രിൽ പത്തിനാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഏപ്രിൽ 22 വരെയായിരുന്ന ലോക്ക്ഡൗൺ പിന്നീട് രണ്ടു തവണയായി മേയ് 29 വരെ നീട്ടുകയായിരുന്നു.

ഖത്തറിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. രോഗംമാറിയവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ രോഗികൾ 1967 ആണ്. എന്നാൽ 24 മണിക്കൂറിനിടെ രോഗംമാറിയവർ 2116 ആയി. കുവൈറ്റിൽ മേയ് 31 മുതൽ കർഫ്യൂ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയാക്കി. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് കർഫ്യൂ സമയം ചുരുക്കിയത്.