ഗാസിയാബാദ്: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് മൊബൈലിൽ കളിക്കുന്നത് കാര്യമായാലോ, അതും അങ്ങേതലയ്ക്കൽ ഒരു യുവതിയാണെങ്കിലോ, അവിടെ പ്രായമൊന്നും ഒരു പ്രശ്നമേയാവില്ല. അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പയ്യൻ പഠിക്കുന്നത് ആറാം ക്ലാസിൽ. മൊബൈലിന്റെ അങ്ങേതലയ്ക്കൽ ഇരുപത്തൊന്നുകാരിയും.
ടെലഗ്രാമിലെ ഒരു ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാണ്. അതിൽ നിന്ന് യുവതിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച പയ്യൻ യുവതിക്ക് സന്ദേശമയച്ചു. പഠനത്തെക്കുറിച്ചായിരുന്നു സന്ദേശം. യുവതി അതിന് മറുപടി നൽകി. അതോടെ പയ്യന്റെ മനസിളകി. യുവതിയുടെ ഫേസ്ബുക്കിൽ നിന്നും അവരുടെ പടമെടുത്ത് അത് മോർഫ് ചെയ്യു. അത് യുവതിക്ക് അയച്ചുകൊടുത്തു.
ഞാനുമായി സെക്സ് ചാറ്റിംഗ് നടത്തണം. അല്ലെങ്കിൽ ഞാൻ ചാേദിക്കുന്ന പണം തരണം. ഇതുരണ്ടുമില്ലെങ്കിൽ സെക്സ് പടം ഞാൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും. ഭീഷണി പലതവണയായപ്പോൾ യുവതി വിരണ്ടു. അവർ മൊബൈൽ ഓഫാക്കി. കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. സുഹൃത്തുക്കൾ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾക്കൊപ്പം എത്തി യുവതി പൊലീസിൽ പരാതി നൽകി. ആൺകുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്‌ക്രീൻ ഷോട്ടുകൾ പരാതിക്കൊപ്പം യുവതി ഹാജരാക്കി. ആരോ ഫോൺ ഹാക്ക് ചെയ്തതാണെന്നും മെസേജുകളെപ്പറ്റി അറിയില്ലെന്നുമാണ് ആറാം ക്ലാസുകാരൻ പറയുന്നത്. ആരോപണം കുട്ടിയുടെ മാതാപിതാക്കൾ തള്ളിക്കളഞ്ഞു. പൊലീസ് അന്വേഷണം ഉൗർജിതമാക്കി മുന്നോട്ടു നീങ്ങുകയാണ്.