വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. ഇതുവരെ ലോകവ്യാപകമായി 59,09,003 പേർക്കാണ് രോഗം ബാധിച്ചത്. 3,62,081 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്. 25,81,951 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.
കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 17.68 ലക്ഷം കടന്നു. നിലവിൽ അമേരിക്കയിൽ 17,68,461 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,03,330 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,98,725 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്.
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 37,837 പേരാണ് ഇവിടെ മരിച്ചത്. 2,69,127 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 33,142 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,31,732 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്കു രോഗം ബാധിച്ച രാജ്യങ്ങൾ - (രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റിൽ മരണസംഖ്യ) റഷ്യ-3,79,051 (4,142), ബ്രസീൽ-4,38,812 (26,764), സ്പെയിൻ-2,84,986 (27,119), ഫ്രാൻസ്-1,86,238 (28,662), ജർമനി- 1,82,452 (8,570)