pic

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കാട്ടാക്കടയിൽ മത്സ്യവുമായെത്തിയ ലോറി ഡ്രൈവറെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ക്വാറന്റീനിലാക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന് ജനമൈത്രി പൊലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോൾ തമിഴ്നാട്ടിലെ രോഗബാധിത മേഖലയിൽ നിന്നെത്തിയതാണെന്ന് തിരിച്ചറിഞ്ഞാണ്

ക്വാറന്റീനിലാക്കിയത്. കൊവിഡ് ലക്ഷണങ്ങൾ പരിശോധിച്ചശേഷം ഇയാളെ കമ്യൂണിറ്റി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വാഹനം അണുനശീകരണം നടത്തിയശേഷം കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാർക്കറ്റിൽ ഇയാളുമായി അടുത്ത് സഹകരിച്ച ചുമട്ട് തൊഴിലാളികളുടെയും വ്യാപാരികളുടെയും വിവരങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ‌ ശേഖരിച്ചിട്ടുണ്ട്.