സിനിമാ - സീരിയൽ താരം സൗപർണിക സുബാഷ് സംവിധായികയായി. ഒരു ക്വാറന്റീൻ വിചാരണ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധായികയായി സൗപർണികയുടെ അരങ്ങേറ്റം. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും സൗപർണികയാണ്. സൗപർണികയ്ക്കൊപ്പം ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരെല്ലാം ബന്ധുക്കളാണ്. പല ജില്ലകളിലായി അവരവരുടെ വീട്ടുവളപ്പിലിരുന്ന് അവരവരുടെ മൊബൈൽ ഫോണുകളിലായി ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തിൽ സൗപർണികയും അഭിനയിച്ചിട്ടുണ്ട്.