മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത് പ്രദർശനത്തിനെത്തുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമ റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്യുന്നത്. സംവിധായകൻ അജയ് വാസുദേവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തുവിട്ടത്.
ഉദയകൃഷ്ണയുടെ രചനയിൽ അജയ ്വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ്, ലെന തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.