കാട്ടാക്കട: അമിത വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് സേവാദൾ കാട്ടാക്കട നിയോജ മണ്ഡലം കമ്മിറ്റി
കാട്ടാക്കട കെ.എസ്.ഇ.ബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ എം.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുളിയറക്കോണം എ.ബാബുകുമാർ,ഊരൂട്ടമ്പലം മണ്ഡലം പ്രസിഡന്റ് ഊരൂട്ടമ്പലം ശ്രീകുമാർ,കാട്ടാക്കട അയ്യപ്പൻ നായർ, ഷാജിദാസ്,ഷൈൻ ജോസ്,വെളിയംകോട് ശ്യാംലാൽ,കാട്ടാക്കട ഉണ്ണി,ഡാനിയേൽ പാപ്പനം,മലയിൻകീഴ് വിഷ്ണു,കാട്ടാക്കട വിഷ്ണു എന്നിവർ സംസാരിച്ചു.