veerendra-kumar

ന്യൂഡൽഹി: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. അടിയുറച്ച സോഷ്യലിസ്റ്റായ എം.പി വീരേന്ദ്രകുമാർ മാതൃഭൂമിയുടെ അമരക്കാരൻ എന്ന നിലയിൽ മാദ്ധ്യമമേഖലയിലും സാഹിത്യരംഗത്തും നൽകിയ സംഭാവനങ്ങൾ നിസ്തുലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യസഭ എംപി വീരേന്ദ്ര കുമാർജിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. മികച്ച പാർലമെന്റേറിയനായ അദ്ദേഹം തന്റെ വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. ദരിദ്രർക്കും നിരാലംബർക്കും ശബ്ദം നൽകുന്നതിൽ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി.'എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞത്.ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം.ലോക്‌സഭാ സ്പീക്കർ ഓം ബിർള,ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നഡ്ഡ,കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.