താൻ ഈ വർഷം വിവാഹിതയാകുമെന്ന് നടി സഞ്ജന ഗൽറാണി. തനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ടെന്നും എന്നാൽ ബോയ് ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുകയെന്ന് പറയാനാകില്ലെന്നും ഒരഭിമുഖത്തിൽ സഞ്ജന വ്യക്തമാക്കി. എന്നാൽ വിവാഹം ഈ വർഷമുണ്ടാകുമെന്നും സഞ്ജന പറയുന്നു.മലയാളികൾക്ക് സുപരിചിതയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ദ കിംഗ് ആൻഡ് ദ കമ്മീഷണറിലും മോഹൻലാലിനോടൊപ്പം കാസനോവയിലും അഭിനയിച്ച സഞ്ജന തെലുങ്ക് സിനിമകളിലാണ് കൂടുതലും വേഷമിട്ടിട്ടുള്ളത്.പ്രഭാസിനൊപ്പം ബുജ്ജി ഗഡു, പവൻ കല്യാണിനൊപ്പം സർദാർ ഗബ്ബർസിംഗ് തുടങ്ങി ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ സഞ്ജന അഭിനയിച്ചിട്ടുണ്ട്.