pic

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കുടുങ്ങിയ മലയാളികളുമായി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് പ്രത്യേക ട്രെയിൻ നാളെ കേരളത്തിലേക്ക് പുറപ്പെടും. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഉത്തർപ്രദേശിൽ കാൺപുർ, ഝാൻസി എന്നിവിടങ്ങളിലും നിറുത്തും. ആകെ 1356 യാത്രക്കാരാണുള്ളത്. പ്രയാഗ് രാജ്, അയോദ്ധ്യ, അസംഗഡ്, ബസ്തി, ചിത്രകൂട്, ഗൊരഖ്പൂർ, മിർസാപൂർ, സീതാപൂർ, ദേവിപതൻ, ഝാൻസി, കാൺപൂർ, ലക്നൗ എന്നി ജില്ലകളിലുള്ളവർക്ക് ട്രെയിൻ പ്രയോജനപ്പെടും.