കൊച്ചി: ഇൗ മാസം മുപ്പത്തൊന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഡിജിപി ജേക്കബ്തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ളെന്ന് ഹൈക്കാേടതി. ഇൗ മാസം സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ കേസ് റദ്ദാക്കണമെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ആരോപണത്തിൽ കഴമ്പുണ്ടെന്നും അന്വേഷണം തുടരാനും ഹൈക്കോടതി പറഞ്ഞു. വസ്തുക്കളുടെ ആധാരങ്ങൾ പരിശോധിച്ചശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
കേസിന്റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസിന് കോടതി നിർദേശം നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹർജിയിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ ഭൂമി വാങ്ങിയതിന് എതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലൻസ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം.