തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറിന്റേതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നതിൽ അദ്ദേഹം കാട്ടിയ നിഷ്‌കർഷ മറക്കാവുന്നതല്ല. അതനുഭവിച്ചിട്ടുള്ള ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗം വലിയ ദുഃഖമാണ് തനിക്കുണ്ടാക്കിയതെന്ന് സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാൻ അദ്ദേഹത്തിന്റെ നാവും തൂലികയും എന്നും ചിലച്ചുകൊണ്ടിരുന്നു. പ്ലാച്ചിമട സമരത്തിലടക്കം അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യം കേരളം കണ്ടതാണ്.