തിരുവനന്തപുരം: മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പ് ഒഴിവാക്കുന്നതടക്കമുള്ള സാധ്യതകൾ സർക്കാർ സജീവമായി ആലോചിക്കുന്നു. ഇപ്പോൾ ചേർന്നുകൊണ്ടിരിക്കുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
സാങ്കേതികപ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും എല്ലാ ശരിയാകുമെന്നുമായിരുന്നു ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ഇന്നല നൽകിയ വിശദീകരണം.
പക്ഷെ ഇപ്പോഴും ആർക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗ് ആകെ കുളമായി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധികൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ ഓഫീസും അടച്ചു. ഇതോടെ ഇന്നത്തെ മദ്യവില്പന ആകെ അനിശ്ചിതത്വത്തിലായി.
ആപ്പ് ഒഴിവാക്കി നേരിട്ടുള്ള വില്പനയെന്ന രീതിയിലുള്ള ആലോചനയും സർക്കാർ തലത്തിലുണ്ട്. ആപ്പും എസ്എംഎസ് നൽകേണ്ട മൊബൈൽ സേവന ദാതാക്കളും തമ്മിലെ ലിങ്കിൽ പ്രശ്ലനമുണ്ടെ്നനാണ് ഫെയർകോഡ് സർക്കാറിനെ അറിയിച്ചത്. ഇനിയും കമ്പനിക്ക് സാങ്കേതിക പ്രശ്നം തീർക്കാൻ സമയം നൽകണോ വേണ്ടയോ എന്നതാണ് പ്രശ്നം. ആപ്പിവലെ അവ്യക്തത പുറത്തായതോടെ സംസ്ഥാനമൊട്ടാകെ സാമുഹിക അകലം പാലിക്കാതെ മദ്യവിൽപ്പന പൊടിപൊടിക്കുകയാണ്.