ബാലരാമപുരം:കിസാൻക്രഡിറ്റ് കാർഡ് ലോൺ അട്ടിമറിയെന്നാരോപിച്ച് ബി.ജെ.പി കർഷകമോർച്ച ബാങ്കുകൾ ഉപരോധിച്ചു.ബാലരാമപുരം കനറാ ബാങ്കിൽ സംഘടിപ്പിച്ച ഉപരോധം ബി.ജെ.പി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.രാജ്മോഹനും ബാലരാമപുരം എസ്.ബി ഐക്ക് മുന്നിൽ സംഘടിപ്പിച്ച ഉപരോധം മണ്ഡലം സെക്രട്ടറി എം.എസ് ഷിബുകുമാറും നിർവഹിച്ചു.മണ്ഡലം സെക്രട്ടറി എ.ശ്രീകണ്ഠൻ,​ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​ഒ.ബി.സി കർഷകമോർച്ച പ്രസിഡന്റ് സുരേഷ്,​ഒ.ബി.സി മോർച്ച ജില്ലാകമ്മിറ്റിയംഗം എസ്.രാജേഷ്,​കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജികുമാർ,​ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അനിൽരാജ്,​ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി സന്തോഷ് ചിറത്തല,മണ്ഡലം കമ്മിറ്റിയംഗം രാജേഷ് ശശീന്ദ്രൻ,​​പഞ്ചായത്ത് മേഖലാ വൈസ് പ്രസിഡന്റ് ദീപു,​സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.