നെടുമങ്ങാട്:ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നഗരസഭ തരിശുഭൂമിയിലെ കൃഷിക്കും മത്സ്യകൃഷിക്കും ആനുകൂല്യ വിതരണം തുടങ്ങി.ഹെക്ടറിനു 40,000 രൂപ വരെ ലഭിക്കും.സ്വന്തമായുള്ള തരിശ് ഭൂമിയിൽ കൃഷിയിറക്കുന്ന കർഷകർക്കും തരിശ് ഭൂമി പാട്ടത്തിന് ലഭിച്ചാൽ കൃഷി ചെയ്യുന്ന കർഷകർക്കും ആനുകൂല്യം ലഭിക്കും.മത്സ്യകൃഷി നടത്തുവാൻ താല്പര്യമുള്ള കർഷകർക്കും ആനുകൂല്യം നൽകും.കൃഷി ചെയ്യുവാൻ തയ്യാറുള്ള കർഷരും ഭൂവുടമകളും 29 ന് വൈകിട്ട് 4 ന് മുനിസിപ്പൽ ടൌൺ ഹാളിൽ എത്തിച്ചേരണമെന്ന് നരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധുവും അറിയിച്ചു.