നെടുമങ്ങാട് :ആരോഗ്യ പ്രവർത്തകരോടുള്ള അവഗണനയ്‌ക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കണ്ണുതുറപ്പിക്കൽ സമരം നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വെള്ളറട മുരളി ഉദ്ഘാടനം ചെയ്തു.ഡോ.മനോജ്‌കുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.കട്ടയ്ക്കോട് രാജേഷ്,അരുൺ.ആർ,അനൂപ്,പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.