നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ,സംസ്ഥാന,ജില്ലാ,പഞ്ചായത്ത് തലങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിന്ധു, ശ്രീകല, പ്രഭ, ഹെഡ്മാസ്റ്റർ ബിജു തുടങ്ങിയവർ പങ്കെടുത്തു.